വിക്കിഡാറ്റːവിക്കിഡാറ്റകോണ്‍ 2023
വിക്കിഡാറ്റകോണ്‍ 2023, ഈ വര്‍ഷം ഒക്ടോബര്‍ 28-29 തിയ്യതികളില്‍ നടക്കും. ഓര്‍ത്തിരിക്കുക ഈ ദിവസങ്ങള്‍. വിക്കിമീഡിയ ജര്‍മ്മനിയും വിക്കിമീഡിയ തൈവാനും സംയുക്താമായാണ് പ്രസ്തുത സമ്മേളനം സംഘടിപ്പിക്കുന്നത്. കിഴക്കേ ഏഷ്യയിലെ ഓപ്പണ്‍ഡാറ്റ പദ്ധതികളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാകും ഈ സമ്മേളനം.വ്യത്യസ്‌തമായ തൊഴിൽ മേഖലകൾ, വ്യത്യസ്‌ത സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാഭ്യാസ തലങ്ങൾ, ഗവേഷണം എന്നിവക്ക് പുറമെ വിക്കിഡാറ്റ പ്രേമികളെല്ലാം ഒരുമിച്ച് സംഗമിക്കുന്ന സമ്മേളനം കൂടിയാണ് വിക്കിഡാറ്റകോണ്‍.
ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സമ്മിശ്രമായിട്ടായിരിക്കും പരിപാടി നടത്തുകː
- തായ്പേയിയില്‍ നടക്കുന്ന പരിപാടിയില്‍ മേഖലയില്‍ നിന്നുള്ളവര്‍ നേരിട്ട് നടക്കും.അതെസമയം പ്രസ്തുത പരിപാടിയുടെ ഓണ്‍ലൈന്‍ പ്രക്ഷേപണവും ഉണ്ടായിരിക്കും.
- ആഗോള വിക്കിഡാറ്റ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവര്‍ക്ക് അതായത് വിക്കിഡാറ്റയില്‍ സംഭാവനകൾ ചെയ്യുന്നവര്‍ക്ക് ഓൺലൈൻ പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കും.
- പ്രസ്തുത സമ്മേളനത്തിന്‍റെ മുന്നോടിയായി എല്ലാ പ്രാദേശിക വിക്കി കൂട്ടായ്മകളെയും സ്വയംഭരണാധികാരമുള്ള ഉപയോക്തൃ സംഘങ്ങളെയുംപ്രീ കോൺഫറൻസ് പരിപാടികള്‍ എന്ന രീതിയില്‍ നേരിട്ട് ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
വരും മാസങ്ങളിൽ, ഈ താളിലും സംവാദം താളിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് വായിക്കാം.പരിപാടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, contactwikidatacon.org എന്ന വിലാസത്തിൽ സംഘാടകരെ ബന്ധപ്പെടാൻ ശ്രമിക്കുമല്ലോ.