Shortcuts: WD:INTRO, WD:I
വിക്കിഡാറ്റ:ആമുഖം
വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ്, മറ്റ് വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും എല്ലാവർക്കും ഉപയോഗിക്കുന്നതായി വികസിപ്പിച്ച ഒരു വിവരസംഭരണിയാണ് വിക്കിഡാറ്റ
ഇതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്?
കൂടുതൽ വിവരങ്ങൾക്ക് ആമുഖം നോക്കാം.
- സൗജന്യം. വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്.
- സഹകരണം. വിവരങ്ങൾ ചേർക്കുന്നതും പരിപാലിക്കുന്നതും അവയ്ക്ക് ആവശ്യമുള്ള വ്യവസ്ഥകൾ ഉണ്ടാക്കുകയും നിർവഹിക്കുകയും ചെയ്യുന്നത് വിക്കിഡാറ്റാ ഉപയോക്താക്കൾ ആയിരിക്കും. കൂടാതെ ബോട്ടുകളും
വിക്കിഡാറ്റയിലേയ്ക്ക് വിവരങ്ങൾ ചേർക്കുന്നുണ്ട്.
- പല ഭാഷകൾ. വിവരങ്ങളുടെ തിരുത്തൽ, ഉപയോഗം, തിരയൽ, പുനരുപയോഗം എന്നിവ പലഭാഷകളിൽ ചെയ്യാവുന്നതാണ്. ഏത് ഭാഷയിൽ വിവരം ചേർക്കുകയാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ എല്ലാ ഭാഷകളിലും അത് ലഭ്യമാകും. ഏതു ഭാഷയിലും തിരുത്തലുകൾ സാദ്ധ്യമായതിനാൽ അവയെ സ്വാഗതം ചെയ്യുന്നു.
- ദ്വിതീയ സ്രോതസിലെ വിവരശേഖരം. വിക്കിഡാറ്റ ശേഖരിക്കുന്നത് വെറും വിവരണങ്ങൾ മാത്രമല്ല; അവയുടെ സ്രോതസുകൾ, മറ്റ് വിവരശേഖരവുമായുള്ള അവയുടെ ബന്ധം എന്നിവ കൂടിയാണ്. ഇത് ലഭ്യമായ അറിവിന്റെ വൈവിദ്ധ്യം മാത്രമല്ല അവയുടെ പരിശോധനാ സാദ്ധ്യതകളെ സഹായിക്കുകയും ചെയ്യുന്നു.
- ഘടനാ രൂപത്തിൽ വിവര ശേഖരണം. ഘടനാപരമായി മികവാർന്ന രീതിയിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ; വിക്കിമീഡിയ പദ്ധതികൾക്കും മറ്റേതൊരാൾക്കും ഉപകാരപ്പെടുന്ന വിധത്തിലും കമ്പ്യൂട്ടറുകൾക്ക് വിശകലനം ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനും സഹായിക്കത്തക്ക വിധത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
- വിക്കിമീഡിയയുടെ വിക്കിപദ്ധതികൾക്കുള്ള സഹായി. വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിപദ്ധതികളിൽ ഉപയോഗിക്കുന്ന ഇൻഫോ ബോക്സുകൾ, മറ്റ് അന്തർവിക്കി കണ്ണികൾ എന്നിവ സുഗമമായി പരിപാലിക്കുന്നതിനും
അവയുടെ ചെറു തിരുത്തുകൾ എന്ന ജോലിഭാരം കുറയ്ക്കുന്നതിനും അതുമൂലം ജോലി മറ്റ് വിഭാഗങ്ങളിലേയ്ക്ക് മാറ്റുന്നതിനും വിക്കിപദ്ധതികളുടെ നിലവാരം കൂട്ടുന്നതിനും സഹായിക്കുന്നു. ഇത്തരം വിഭാഗങ്ങളിൽ ഏതെങ്കിലും ഭാഷയിൽ ഉണ്ടാകുന്ന കൂട്ടിച്ചേർക്കലുകൾ വളരെ വേഗം എല്ലാ ഭാഷകളിലും എത്തിക്കുന്നതിനും സഹായിക്കുന്നു.
- ലോകത്തിലെ എല്ലാവർക്കും. പ്രോഗ്രാമുകൾ ഉപയോഗിച്ച് വിവിധ രീതികളിലൂടെ ആർക്കുവേണമെങ്കിലും വിക്കിഡാറ്റായിലെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.
വിക്കിഡാറ്റ പ്രവർത്തിക്കുന്നതെങ്ങിനെ?
വിക്കിഡാറ്റ എന്നത് എല്ലാവർക്കും; വിശിഷ്യാ വിക്കിമീഡീയ ഫൗണ്ടേഷൻ പരിപാലിക്കുന്ന വിക്കികൾക്കായി ഉണ്ടാക്കിയിരിക്കുന്ന കേന്ദ്രീകൃത വിവരസംഭരണിയാണ്. വിക്കിഡാറ്റയിൽ നിന്നും ചേർക്കപ്പെടുന്ന വിവരങ്ങൾ ഓരോ വിക്കിസംരംഭങ്ങളിൽ നിന്നും വെവ്വേറെ പരിപാലിക്കേണ്ട ആവശ്യമില്ല. ഉദാഹരണത്തിന് സ്ഥിതിവിവരണം, തീയതികൾ, സ്ഥലങ്ങൾ തുടങ്ങി സാധാരണ വിവരങ്ങളാണ് വിക്കിഡാറ്റയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
വിക്കിഡാറ്റാ ശേഖരം
ഇനം എന്നതാണ് പ്രധാനമായും വിക്കിഡാറ്റാ വിവരശേഖരം ഉൾക്കൊള്ളുന്നത്. ഓരോന്നിനും പ്രത്യേകമായ അടയാളം, വിവരണം കൂടാതെ മറ്റ് വിഭാഗങ്ങൾ എന്നതും ഉണ്ടാകും. ഓരോ അടയാളങ്ങളും പ്രത്യേകമായ തിരിച്ചറിവിനായി Douglas Adams (Q42)- നിശ്ചിതമായ ഒരു അക്കമോ മറ്റോ ഉണ്ടാകും. Douglas Adams (Q42).
പ്രസ്താവന എന്നത് ഒരു ഇനത്തിന്റെ പ്രത്യേകമായ സ്വഭാവവും സവിശേഷതകൾ, വാല്യു എന്നിവ ഉൾപ്പെടുന്നതും ഒരു മൂല്യം ഉൾക്കൊള്ളുന്നതുമായിരിക്കും. വിക്കിഡാറ്റയിലെ ഇത്തരം സവിശേഷതകൾ educated at (P69)- നിശ്ചിതമായ ഒരു അക്കം ചേർന്നതും ആയിരിക്കും. educated at (P69).
താങ്കൾക്ക് ഒരു വ്യക്തി എന്ന വിഭാഗത്തിൽ അയാളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അത് നേടിയ സ്ഥപനത്തിന് പ്രത്യേകമായ മൂല്യവും ചേർക്കാവുന്നതാണ്. കെട്ടിടങ്ങൾക്ക് ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ; അക്ഷംശവും രേഖാംശവും ഉൾപ്പടുത്തി ചേർക്കാവുന്നതാണ്. ഇത്തരം വിശേഷണങ്ങൾ പുറം കണ്ണികൾ വഴി മറ്റ് വിവരശേഖരങ്ങളിലും ബന്ധിപ്പിക്കാവുന്നതാണ്. ഇത്തരം വിഭാഗത്തെ ലൈബ്രറികൾ, ആർക്കൈവുകൾ എന്നിവയിൽ ബന്ധിപ്പിക്കുക വഴി തിരിച്ചറിയുന്നതിനും അതുതന്നെയാണെന്ന് ഉറപ്പിക്കുവാനും കഴിയും. പ്രത്യേകമായ കണ്ണികൾ മുഖേന ഇവ പ്രസ്തുത വിഷയം ഉൾപ്പെടുന്ന മറ്റ് വിക്കിസംരംഭങ്ങളായ വിക്കിപീഡീയ, വിക്കിപാഠശാല, വിക്കിചൊല്ലുകൾ എന്നിവയുമായും ചേർക്കപ്പെടുന്നു.
ഇതിലെ എല്ലാ വിവരണങ്ങളും ഏതു ഭാഷയിലും കാണാവുന്നതാണ്. അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് വേറെ ഭാഷയിലാണെങ്കിലും. എപ്പോഴെങ്കിലും ഈ വിവരത്തിൽ മാറ്റമുണ്ടായാൽ മറ്റ് വിക്കിസംരംഭങ്ങളിൽ ഏറ്റവും പുതിയ മാറ്റങ്ങളായിരിക്കും കാണുക.
തരം | വിശേഷണം | വാല്യു |
---|---|---|
Q42 | P69 | Q691283 |
Douglas Adams | educated at | St John's College |
വിക്കിഡാറ്റയ്ക്കൊപ്പം പ്രവർത്തിക്കുക
സ്വതേ ചേർത്തിരിക്കുന്ന ഉപകരണങ്ങൾ, പുറമേയുള്ള ഉപകരണങ്ങൾ, പ്രോഗ്രാമുകൾ എന്നിങ്ങനെ ഒന്നിലധികം വഴികളിലൂടെ വിക്കിഡാറ്റാ ഉപയോഗിക്കാം.
വിക്കിഡാറ്റാ ക്വറി , റീസൊണേറ്റർ എന്നിവ വിക്കിഡാറ്റയിലെ വിവരങ്ങൾ അന്വേഷിക്കുന്നതിനും പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന ചില പ്രധാന ഉപകരണങ്ങളാണ്. ഉപകരണങ്ങൾ എന്ന താളിൽ ഇത്തരം വിഷയത്തിൽ സമഗ്രമായ പട്ടിക കാണാവുന്നതാണ്.
എവിടെ നിന്നാണ് തുടങ്ങേണ്ടത്
പുതിയ ഉപയോക്താക്കൾക്ക് വിക്കിഡാറ്റയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഏറ്റവും മികച്ച സ്ഥലമാണ് വിക്കിഡാറ്റാ പര്യടനം.
തുടങ്ങുന്നതിനായി കുറച്ച് കണ്ണികൾ:
- താങ്കളുടെ ക്രമീകരണങ്ങൾ, എന്നതിൽ ഭാഷ തിരഞ്ഞെടുക്കുന്ന വിഭാഗത്തിൽ 'Babel' എന്നത് ക്രമീകരിക്കുന്നതോടെ ഇത് ഉപയോഗിക്കാവുന്നതാണ്.
- ഒഴിവാക്കപ്പെട്ട അടയാളങ്ങളും വിവരണങ്ങളും പരിശോധിക്കാവുന്നതാണ്.
- വിരുദ്ധമായ അന്തർവിക്കി കണ്ണികൾ, തെറ്റിയ കൂട്ടിച്ചേർക്കലുകൾ എന്നിവ പരിശോധിക്കാവുന്നതാണ്.
- ക്രമരഹിതമായവ മെച്ചപ്പെടുത്തുക.
- തർജ്ജുമ സഹായം
എനിക്കെങ്ങനെ സഹായിക്കാനാകും?
ധൈര്യമായി തിരുത്തുക. വിക്കിഡാറ്റയുടെ ഉദ്ദേശത്തെക്കുറിച്ചും ഘടനയെക്കുറിച്ചും തിരുത്തൽ വരുത്തി മാത്രമേ സാധിക്കുകയുള്ളൂ. താങ്കൾക്ക് വികിഡാറ്റയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായിസഹായ താളുകൾ നോക്കാവുന്നതാണ്. താങ്കൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടെങ്കിൽ ദയവായി പദ്ധതി ചർച്ച താളുകളിലൂടെയോ പദ്ധതി സംഘവുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.